നെയ്പെയ്ഡോ: മ്യാന്മാറില് ഡാം തകര്‍ന്ന് 85 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 63,000 ലേറെപ്പേര്‍ കെടുതികള്‍ക്ക് ഇരയായതായാണ് റിപ്പോര്‍ട്ടുകള്‍. മധ്യമ്യാന്മാറിലെ സ്വര് ക്രീക്കിലുള്ള ഇറിഗേഷന്‍ ഡാമിന്റെ സ്പില്‍വേ തകര്‍ന്ന് കുടിവെള്ളം ഗ്രാമങ്ങളിലൂടെ കുതിച്ചൊഴുകുകയായിരുന്നു.
ഹൈവേയെ മ്യാന്മാറിലെ സുപ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയതോടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വന്‍തോതില്‍ കൃഷി നാശവുമുണ്ടായി.അതേസമയം ഡാമിന്റെ സുരക്ഷ പതിവായി പരിശോധിക്കാറുണ്ടെന്നാണ് അധികൃതരുടെ വാദം.
മ്യാന്മാറിനു സമീപം ലാവോസില്‍ അടുത്തയിടെയിടെ ഒരു ഹൈഡ്രോഇലക്ട്രിക് ഡാം തകര്‍ന്നത് ദക്ഷിണ പൂര്‍വ ഏഷ്യയിലെ ഡാമുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുയര്‍ന്നിരുന്നു. സംഭവത്തില്‍ 27 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിലാണ് മ്യാന്മാറിലെ ദുരന്തവും വിലയിരുത്തപ്പെടുന്നത്. ഡാമിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: