പ്രളയക്കെടുതി: ഇരുനൂറ് രൂപയ്ക്ക് പുതിയ എല്‍പിജി സിലിണ്ടറുകള്‍ നല്‍കും

Thursday 30 August 2018 5:47 pm IST
ബിപിഎല്‍ വിഭാഗത്തിന് 1400 രൂപയുടെ പുതിയ എല്‍പിജി കണക്ഷന്‍ 200 രൂപയ്ക്ക് ലഭ്യമാക്കും. മറ്റുള്ളവര്‍ക്ക് 1400 രൂപയുടെ എല്‍പിജി കണക്ഷന്‍ 1200 രൂപയ്ക്കും നല്‍കും.

ന്യൂദല്‍ഹി: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയില്‍  എല്‍പിജി സിലിണ്ടറുകള്‍ നഷ്ട്ടപ്പെട്ടവര്‍ക്കു വേണ്ടിയുള്ള റീപ്ലേസ്മെന്റ് സ്‌കീം പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ പ്രഖ്യാപിച്ചു.

ബിപിഎല്‍ വിഭാഗത്തിന് 1400 രൂപയുടെ പുതിയ എല്‍പിജി കണക്ഷന്‍ 200 രൂപയ്ക്ക് ലഭ്യമാക്കും. മറ്റുള്ളവര്‍ക്ക് 1400 രൂപയുടെ എല്‍പിജി കണക്ഷന്‍ 1200 രൂപയ്ക്കും നല്‍കും. 

ഉപഭോക്താക്കള്‍ക്ക് മേല്‍പറഞ്ഞ സ്‌കീം പ്രകാരം ഉടന്‍തന്നെ കണക്ഷന്‍ നല്‍കാന്‍ എല്ലാ എണ്ണകമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചതാണ് ഇക്കാര്യം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.