ഏഷ്യന്‍ ഗെയിംസ്: 1500 മീറ്ററില്‍ പി.യു. ചിത്രയ്ക്ക് വെങ്കലം

Thursday 30 August 2018 6:08 pm IST
ഏഷ്യന്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ ആത്മവിശ്വാസം നല്‍കുന്നു. നല്ല രീതിയില്‍ മത്സരത്തിന് തയ്യാറെടുക്കാന്‍ സാധിച്ചു. ഹീറ്റ്സ് ഇല്ലാത്തത് പ്രശ്നം സൃഷ്ടിക്കില്ല. നേരിട്ട് ഫൈനലില്‍ മത്സരിക്കുന്നത് ഗുണം ചെയ്യും. എല്ലാവരുടെയും പിന്തുണയുണ്ടാവണമെന്നും ചിത്ര പറഞ്ഞു.

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ വെങ്കല മെഡലുമായി പി യു ചിത്ര . ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പി യു ചിത്ര നേരത്തെ പറഞ്ഞിരുന്നു. ഏഷ്യന്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ ആത്മവിശ്വാസം നല്‍കുന്നു. നല്ല രീതിയില്‍ മത്സരത്തിന് തയ്യാറെടുക്കാന്‍ സാധിച്ചു. ഹീറ്റ്സ് ഇല്ലാത്തത് പ്രശ്നം സൃഷ്ടിക്കില്ല. നേരിട്ട് ഫൈനലില്‍ മത്സരിക്കുന്നത് ഗുണം ചെയ്യും. എല്ലാവരുടെയും പിന്തുണയുണ്ടാവണമെന്നും ചിത്ര പറഞ്ഞു.

1500 മീറ്ററിലാണ് ചിത്ര ഇന്ന് മത്സരിച്ചത്. 800 മീറ്ററില്‍ വെള്ളി നേടിയ ജിന്‍സണ്‍ സ്വര്‍ണത്തിനു വേണ്ടിയാവും ഇന്നിറങ്ങുക. 800 മീറ്ററില്‍ സ്വര്‍ണം നേടിയ മന്‍ജിതും ഇന്ന് മത്സരത്തിനിറങ്ങുന്നുണ്ട്.

ഹോക്കിയിലും ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ശ്രീജേഷ് നയിക്കുന്ന ഹോക്കി ടീം ഇന്ന് മലേഷ്യയെ ആണ് നേരിടുന്നത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില്‍ ഇന്ത്യയുടെ ഏക സ്വര്‍ണം നേടിയ സീമ പൂനിയ ഡിസ്‌കസ് ത്രോയില്‍ മത്സരിക്കുന്നുണ്ട്. 4x400 മീറ്റര്‍ റിലേയില്‍ പുരുഷ വനിത ടീമുകള്‍ക്ക് ബഹറിന്‍ കടുത്ത വെല്ലുവിളിയുയര്‍ത്താനാണ് സാധ്യത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.