പോര്‍ട്ട്, ഡോക്ക് വേതനക്കരാര്‍ പുതുക്കി; 1,35,000 തൊഴിലാളികള്‍ക്ക് നേട്ടം

Thursday 30 August 2018 6:15 pm IST
ഏറ്റവും കുറഞ്ഞ ശമ്പളക്കാര്‍ക്ക് 20,900-43,600 എന്ന വേതന സ്‌കെയിലിലും കൂടിയ ശമ്പളക്കാര്‍ക്ക് 36,500-88,700 എന്ന വേതന സ്‌കെയിലിലും ഇത് പ്രകാരം വേതനം ലഭിക്കും. ഇത് നടപ്പാക്കുന്നതിലൂടെ 560 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് പ്രതിവര്‍ഷം ഉണ്ടാകുന്നത്.

ന്യൂദല്‍ഹി: പോര്‍ട്ട്, ഡോക്ക് ഗ്രൂപ്പ് സി, ഡി തൊഴിലാളികളുടെ വേതനക്കരാര്‍ പുതുക്കി. 1.35 ലക്ഷം പേര്‍ക്ക് ഇതിന്റെ നേട്ടം കിട്ടും.കഴിഞ്ഞവര്‍ഷം ജനുവരി ഒന്നുമുതല്‍ പ്രാബല്യം ഉണ്ടായിരിക്കും.

10.6 ശതമാനം ഫിറ്റ്‌മെന്റ് അടിസ്ഥാനമാക്കിയാണ് പുതിയ വേതനം കണക്കാക്കിയിരിക്കുന്നത്. പ്രധാന തുറമുഖങ്ങളിലെ 32,000 പോര്‍ട്ട്,ഡോക്ക് തൊഴിലാളികള്‍ക്കും 1,05,000 ഗ്രൂപ്പ് സി, ഡി പെന്‍ഷന്‍കാര്‍ക്കും പ്രയോജനം ലഭിക്കും.  

ഏറ്റവും കുറഞ്ഞ ശമ്പളക്കാര്‍ക്ക് 20,900-43,600 എന്ന വേതന സ്‌കെയിലിലും കൂടിയ ശമ്പളക്കാര്‍ക്ക് 36,500-88,700 എന്ന വേതന സ്‌കെയിലിലും ഇത് പ്രകാരം വേതനം ലഭിക്കും. ഇത് നടപ്പാക്കുന്നതിലൂടെ 560 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് പ്രതിവര്‍ഷം ഉണ്ടാകുന്നത്. ആറു പോര്‍ട്ട് ആന്‍ഡ് ഡോക്ക് തൊഴിലാളി സംഘടനകളും പോര്‍ട്ട് മാനേജ്‌മെന്റുകളും ചേര്‍ന്ന് റീജണല്‍ ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തിലാണ് ഉടമ്പടിയില്‍ ഒപ്പുവച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.