പ്രളയം: ആലുവയിലും കോട്ടയത്തും പ്രത്യേക പാസ്‌പോര്‍ട്ട് ക്യാമ്പ്

Thursday 30 August 2018 6:23 pm IST

കൊച്ചി: പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും, കേടുപാടുപറ്റിയവര്‍ക്കുമായി ആലുവയിലെയും കോട്ടയത്തെയും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ പ്രത്യേക പാസ്‌പോര്‍ട്ട് ക്യാമ്പ്. ശനിയാഴ്ച (2018 സെപ്റ്റംബര്‍ ഒന്നിന്) ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍:

1. ഇതിന് രജിസ്റ്റര്‍ ചെയ്യുന്നതിനായി www.passportindia.gov.in എന്ന വെബ്‌സൈറ്റിലോ എംപാസ്‌പോര്‍ട്ട് സേവാ ആപ്പിലോ പ്രവേശിച്ച് 'ആര്‍പിഒ കൊച്ചിന്‍' പാസ്‌പോര്‍ട്ട് ഓഫീസായി തിരഞ്ഞെടുക്കുക. തുടര്‍ന്ന് റീ-ഇഷ്യൂ ചെയ്യാനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച് ആപ്ലിക്കേഷന്‍ റഫറന്‍സ് നമ്പര്‍(എആര്‍എന്‍) കൈപ്പറ്റുക. 

2. പാസ്‌പോര്‍ട്ട് ഫീസോ നഷ്ടപരിഹാര ഫീസോ ഓണ്‍ലൈനായി അടയ്‌ക്കേണ്ട.

3. കേടു പറ്റിയ പാസ്‌പോര്‍ട്ടും ആപ്ലിക്കേഷന്‍ റഫറന്‍സ് നമ്പറുമായി ആലുവയിലെയോ കോട്ടയത്തെയോ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ സെപ്റ്റംബര്‍ ഒന്നിന് എത്തുക. മറ്റ് രേഖകളൊന്നും ആവശ്യമില്ല. 

4. പാസ്‌പോര്‍ട്ട് നഷ്ടമായെങ്കില്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് എഫ്‌ഐആറോ ലോസ് സര്‍ട്ടിഫിക്കറ്റോ ആവശ്യമാണ്. 

5. സംശയനിവാരണങ്ങള്‍ക്ക് 9447731152 എന്ന വാട്ട്‌സ്അപ്പ് നമ്പരില്‍ സമ്പര്‍ക്കം ചെയ്യാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.