ഹോക്കിയില്‍ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി, വെങ്കലത്തിലൊതുങ്ങി

Thursday 30 August 2018 6:33 pm IST
ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി. നിശ്ചിതസമയത്തും അധികസമയത്തും 2-2 ന് ഇരുടീമും തുല്യത പാലിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും സഡന്‍ഡെത്തിലേക്കും കളി മുന്നേറുകയായിരുന്നു.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി നല്‍കി മലേഷ്യ ഫൈനലില്‍. സഡന്‍ഡെത്തിലാണ് ഇന്ത്യയെ മലേഷ്യ വീഴ്ത്തിയത്. തോല്‍വിയോടെ ഇന്ത്യക്ക് ഈ ഇനത്തില്‍ വെങ്കല മെഡല്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി. നിശ്ചിതസമയത്തും അധികസമയത്തും 2-2 ന് ഇരുടീമും തുല്യത പാലിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും സഡന്‍ഡെത്തിലേക്കും കളി മുന്നേറുകയായിരുന്നു.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീണ്ടും രണ്ടു ഗോളുകള്‍ അടിച്ച് ഇരുവരും തുല്യതയിലെത്തിയതോടെ സഡന്‍ഡെത്ത് വിജയം നിര്‍ണയിച്ചു. സഡന്‍ഡെത്തില്‍ ഇന്ത്യയുടെ അഞ്ചാമത്തെ പെനാല്‍റ്റിയെടുത്ത എസ്.വി സുനില്‍ അവസരം നഷ്ടപ്പെടുത്തിയതോടെ ഇന്ത്യയുടെ ഫൈനല്‍ മോഹം അവസാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.