പ്രളയം; കേരളത്തിന് പരമാവധി സഹായം നല്‍കും

Thursday 30 August 2018 8:16 pm IST
രണ്ടാഴ്ചക്ക് ശേഷം മുഖ്യമന്ത്രി ദല്‍ഹിയില്‍ എത്തിയാല്‍ ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളുടെ യോഗം വിളിച്ച് തീരുമാനം എടുക്കാമെന്ന് അറിച്ചതായി എ.കെ. ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂദല്‍ഹി: പ്രളയ ദുരിതാശ്വാസമായി കേരളത്തിന് പരമാവധി സഹായം സര്‍ക്കാര്‍ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. രണ്ടാഴ്ചക്കകം കേരളം സന്ദര്‍ശിക്കുമെന്നും രാജ്‌നാഥ് സിങ് ഉറപ്പ് നല്‍കി.

പ്രളയക്കെടുതിയില്‍ കൂടുതല്‍ കേന്ദ്രസഹായം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ കൂടിക്കാഴ്ച നടത്തിയ യു.ഡി.എഫ്, എല്‍.ഡി.എഫ് എം.പിമാരോടാണ് കേന്ദ്രമന്ത്രി ഇക്കാര്യമറിയിച്ചത്. രണ്ടാഴ്ചക്ക് ശേഷം മുഖ്യമന്ത്രി ദല്‍ഹിയില്‍ എത്തിയാല്‍ ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളുടെ യോഗം വിളിച്ച് തീരുമാനം എടുക്കാമെന്ന് അറിച്ചതായി എ.കെ. ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

വിദേശ സഹായം ലഭിക്കുന്നതിനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണം. ഇതുവരെ 600 കോടി രൂപയുടെ കേന്ദ്രസഹായം മാത്രമാണ് കേരളത്തിന് ലഭിച്ചത്. കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.