ഭാസ്‌ക്കര കാരണവര്‍ വധം : ഷെറിന് പരോള്‍ തേടി ഹര്‍ജി

Friday 31 August 2018 1:18 am IST

കൊച്ചി: ചെങ്ങന്നൂരിലെ ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് പത്ത് ദിവസത്തെ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷെറിന്റെ അമ്മ പത്തനാപുരം സ്വദേശിനി ലൂസി ബാബു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

തനിക്ക് 67 വയസുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ലൂസി മകള്‍ക്ക് പത്ത് ദിവസം പരോള്‍ അനുവദിക്കണമെന്ന ഹര്‍ജി നല്‍കിയിരിക്കുന്നത്. ഷെറിന്‍ ജയിലില്‍ പോയതു കാരണം 13 കാരിയായ ചെറു മകള്‍ ലൂസിക്കൊപ്പമാണ്. സ്‌കൂളിലെ ബോര്‍ഡിംഗില്‍ നിന്നാണ് കുട്ടി പഠിക്കുന്നത്. സ്‌കൂള്‍ അടച്ചതോടെ കുട്ടി വീട്ടിലുണ്ട്. പ്രളയ ദുരന്തത്തെത്തുടര്‍ന്ന് വീട്ടിലും വെള്ളം കയറി. ഇത്തരമൊരു സാഹചര്യത്തില്‍ ഷെറിന്  പരോള്‍ നല്‍കണമെന്നാണ് ആവശ്യം.

2009 നവംബര്‍ ഏഴിനാണ് ഷെറിനും കാമുകനും വാടക ഗുണ്ടകളും ചേര്‍ന്ന് ഭര്‍തൃപിതാവായ ഭാസ്‌കര കാരണവരെ കൊന്നത്. 2010 ജൂണ്‍ 11 ന് മാവേലിക്കര അഡി. സെഷന്‍സ് കോടതി ഇവര്‍ക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. ഇതിനെതിരെ സുപ്രീം കോടതിയില്‍ വരെ അപ്പീല്‍ നല്‍കിയെങ്കിലും തള്ളി. അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ഷെറിന്‍ തടവുശിക്ഷ അനുഭവിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.