അവധി ഉപേക്ഷിച്ച് ദുരന്തമുഖത്തെത്തിയ മേജര്‍ ഹേമന്ദ്‌രാജിനെ ജന്മനാട് ആദരിക്കും

Friday 31 August 2018 1:15 am IST
നാട്ടിലേക്കുളള യാത്രയില്‍ വിമാനം നെടുമ്പാശേരിയില്‍ ഇറങ്ങാതെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടപ്പോഴാണ് പ്രളയമാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് തിരുവനന്തപുരം സൈനിക ആസ്ഥാനവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു.

ഏറ്റുമാനൂര്‍: മഹാപ്രളയ ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ അവധി ഉപേക്ഷിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ മേജര്‍ ഹേമന്ദ്‌രാജിനെ ജന്മനാട് ആദരിക്കുന്നു. സൈനികന്റെ കടമ എന്താണെന്ന് തന്റെ സേവനത്തിലൂടെ തെളിയിച്ച മേജര്‍ ഹേമന്ദ് ഓണാവധിക്കാണ് നാട്ടിലെത്തിയത്.

നാട്ടിലേക്കുളള യാത്രയില്‍ വിമാനം നെടുമ്പാശേരിയില്‍ ഇറങ്ങാതെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടപ്പോഴാണ് പ്രളയമാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് തിരുവനന്തപുരം സൈനിക ആസ്ഥാനവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. 

ഏറ്റുമാനൂര്‍ തവളക്കുഴി സ്വദേശിയായ മേജര്‍ ഹേമന്ദ്‌രാജിനെ  നെഹ്‌റു കള്‍ച്ചറല്‍ സൊസൈറ്റിയും നാട്ടുകാരും ചേര്‍ന്ന് സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് 5ന് ഏറ്റുമാനൂര്‍ ടൗണ്‍ എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ വച്ചാണ് ആദരിക്കുന്നത്. കരസേനയില്‍ ഭട്ടിന്‍ഡയിലാണ്  ഹേമന്ദ്‌രാജ് സേവനം ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.