പിണറായി കൂട്ടക്കൊലക്കേസ്: പുനരന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയേക്കും

Friday 31 August 2018 1:19 am IST

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് തുടരന്വേഷണം െ്രെകംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ സാധ്യത. ഇതു സംബന്ധിച്ച് അടുത്ത ദിവസം തീരുമാനമുണ്ടാകുമെന്ന് സൂചന. കേസിലെ ഏക പ്രതി സൗമ്യയുടെ ഡയറിയില്‍ കൊലപാതകത്തില്‍ താന്‍ നിരപരാധിയാണെന്ന് എഴുതിയതും 'അവന്‍' എന്ന പരാമര്‍ശവും തുടരന്വേഷണ സാധ്യത വര്‍ധിപ്പിക്കുന്നതായാണ് പോലീസിന്റെ നിഗമനം. കൊലപാതകത്തില്‍ മറ്റൊരാളുടെ പങ്ക് വ്യക്തമാക്കുന്ന കാര്യങ്ങള്‍ സൗമ്യയുടേതായി പോലീസ് കണ്ടെത്തിയിട്ടുള്ള ആറു ഡയറികളിലുളളതിനാലാണ് കേസിന്റെ തുടരന്വേഷണം െ്രെകംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ സര്‍ക്കാരും ആലോചിക്കുന്നത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസായതിനാല്‍ തുടരന്വേഷണം നടത്താന്‍ കോടതിയുടെ അനുമതി വേണം. ഇതിനായി സര്‍ക്കാര്‍ നിയമോപദേശം തേടും. 

കേസില്‍ ലോക്കല്‍ പോലീസിനെതിരെ ബന്ധുക്കളും നാട്ടുകാരും നേരത്തെ ആരോപണമുയര്‍ത്തിയിരുന്നു. പോലീസന്വേഷണം സൗമ്യയില്‍ മാത്രമായി ഒതുങ്ങിയെന്നും മറ്റുള്ളവരെ രക്ഷിക്കാനാണ് ശ്രമം നടത്തിയതെന്നുമാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആരോപണം. ഈ സാഹചര്യത്തിലാണ് കേസ് െ്രെകംബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നത്. 

കണ്ണൂര്‍ ടൗണ്‍ സിഐ രത്‌നകുമാറാണ് സൗമ്യയുടെ ഡയറി പരിശോധിച്ച് വരുന്നത്. ഡയറിയിലുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്താണ് കേസില്‍ തുടരന്വേഷണ സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്. അതേസമയം കണ്ണൂര്‍ വനിതാ ജയിലില്‍ സൗമ്യ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ജയില്‍ ഡിഐജി എസ്.സന്തോഷിന്റെ റിപ്പോര്‍ട്ട് ജയില്‍ ഡിജിപി ശ്രീലേഖയ്ക്ക് കൈമാറും. ജയില്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചായി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. നാലു ജീവനക്കാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശയുള്ളതായും സൂചനയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.