മത്സ്യപ്രവര്‍ത്തകരെ അവഹേളിച്ചതില്‍ പ്രതിഷേധം

Friday 31 August 2018 1:20 am IST

തൃശൂര്‍ : ദുരിതാശ്വാസ പ്രവര്‍ത്തകരെ ആദരിക്കുന്നതിലും സര്‍ക്കാരും സിപിഎമ്മും രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം. പ്രളയബാധിത പ്രദേശങ്ങളില്‍ ജീവന്‍ പണയം  വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെപ്പോലും അവഗണിക്കുകയും അവഹേളിക്കുകയുമാണ്. 

കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധിയില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ മത്സ്യപ്രവര്‍ത്തകസംഘത്തിന്റെ പ്രവര്‍ത്തകര്‍ക്ക് പ്രവേശനനാനുമതി നിഷേധിക്കുകയായിരുന്നു. 

കോഴിക്കോട് പയ്യോളിയില്‍ നിന്ന് പരിപാടിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ  40 പേരെയാണ് അവഹേളിച്ച് തിരിച്ചയച്ചത്. കോഴിക്കോട് കളക്ടറും പയ്യോളി നഗരസഭയും പറഞ്ഞതനുസരിച്ചാണ് അവര്‍ തിരുവനന്തപുരത്തെത്തിയത്. നഗരസഭ യാത്രചെലവായി 10,000 രൂപയും നല്‍കിയിരുന്നു.

 മരണവുമായി മുഖാമുഖം നിന്ന് പോരാടിയ കടലിന്റെ മക്കളെ അപമാനിച്ച പിണറായി സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ലെന്ന് മത്സ്യപ്രവര്‍ത്തസംഘം സംസ്ഥാന പ്രസിഡന്റ് കെ.രജനീഷ് ബാബു,ജനറല്‍ സെക്രട്ടറി പി.പി.ഉദയഘോഷ്, സംഘടന സെക്രട്ടറി കെ.പുരുഷോത്തമന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.