ജെറ്റ് എയര്‍വേസ് 28 പുതിയ ഫ്‌ളൈറ്റുകള്‍ ആരംഭിക്കും

Friday 31 August 2018 1:25 am IST

കൊച്ചി:  ജെറ്റ് എയര്‍വേസ് വരും മാസം 28 പുതിയ ഫ്‌ളൈറ്റുകള്‍ ആരംഭിക്കും. ആഭ്യന്തര വിമാനസര്‍വീസിലെ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത് മുംബൈ, ഡല്‍ഹി, ബെംഗളൂരൂ എന്നീ മൂന്നു  ഹബ്ബുകളില്‍നിന്നാണ് വിവിധ നഗരങ്ങളിലേക്കുള്ള സര്‍വീസ് ആരംഭിക്കുക. ഇതില്‍ നോണ്‍ സ്റ്റോപ് ഫ്‌ളൈറ്റുകളും വണ്‍ സ്റ്റോപ് ഫ്‌ളൈറ്റകളുമുണ്ടായിരിക്കും.  

 മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്നു ജോധ്പൂരിലേക്കും വഡോദരയിലേക്കും  പ്രതിദിന ഫ്‌ളൈറ്റ് ആരംഭിക്കും. ചണ്ഡീഗഡ്- ലക്‌നോ, അഹമ്മദാബാദ്- ജോധ്പൂര്‍, വഡോദര- ജയ്പ്പൂര്‍ ഫ്‌ളൈറ്റുകളും ഉടനേ ആരംഭിക്കും. മുംബൈ- ഗുവാഹട്ടി, ഡല്‍ഹി- ബാഗ്‌ദോഗ്ര എന്നീ റൂട്ടുകളില്‍ നോണ്‍ സ്റ്റോപ് ഫ്‌ളൈറ്റിന്റെ എണ്ണം കൂട്ടുന്നതിനൊപ്പം മുംബൈ- ബാഗ്‌ദോഗ്ര, ഡല്‍ഹി- ഗുവാഹട്ടി റൂട്ടുകളില്‍ വണ്‍ സ്റ്റോപ് ഫ്‌ളൈറ്റും ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.