കൊച്ചി: കേരളത്തിലെ ദുരിതബാധിത പ്രദേശങ്ങള്‍ക്ക് സഹായവുമായി നാരായണ്‍ സേവ സന്സ്ഥാന്. ആദിവാസി മേഖലകളിലെ ദുരിതബാധിതര്‍ക്ക് നാരായണ്‍ സേവ സന്സ്ഥാന് ഡയറക്ടര്‍ വന്ദന അഗര്‍വാളിന്റെ നേതൃത്വത്തില്‍ ഭക്ഷണപ്പൊതികളും ദുരിതാശ്വാസ വസ്തുക്കളും എത്തിച്ചുകൊടുത്തു.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ബാധിച്ച കേരളം തിരിച്ചുവരവിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കേരളത്തിലെ സഹോദരീ സഹോദരന്മാര്ക്ക് താങ്ങായി ഇന്ത്യ മുഴുവന്‍ ഉണ്ടാകണമെന്നും നാരായണ്‍ സേവ സന്സ്ഥാന് പ്രസിഡന്റ് പ്രശാന്ത് അഗര്‍വാള്‍ പറഞ്ഞു.
അംഗവൈകല്യമുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്ന, രാജസ്ഥാനിലെ ഉദയ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നാരായണ്‍ സേവ സന്സ്ഥാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: