കണ്ണൂര്‍: മട്ടന്നൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അന്തിമ അനുമതിയുടേയും അവസാനവട്ട പരീക്ഷണത്തിന്റേയും ഭാഗമായി ഇന്നലെ വൈകുന്നേരം വിമാനമിറങ്ങി. കാലിബ്രേഷന്‍ ടെസ്റ്റ് വിജയകരം. വിമാനങ്ങള്‍ സുരക്ഷിതമായി ഇറങ്ങുവാന്‍ സഹായിക്കുന്ന ഇന്‍സ്ട്രുമെന്റ് ലാന്റിംഗ് സിസ്റ്റം പരിശോധിക്കുന്നതിന്റെ ഭാഗമായാണ് വിമാനമിറങ്ങിയത്.
2016 ഫെബ്രുവരി 29 ന് പരീക്ഷണ പറക്കലിന്റെ ഭാഗമായി ചെറിയ ഡോണിയര്‍ വിമാനമിറങ്ങിയിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരി 18 ന് വിമാനങ്ങള്‍ക്ക് സ്ഥാനത്തെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങള്‍ കൈമാറുന്നതിനുള്ള ഡോപ്ലര്‍ വെരിഹൈ ഫ്രീക്വന്‍സി ഓംനിറേഞ്ച് നിരീക്ഷിക്കുന്നതിനായി വിമാനത്താവളത്തിനു മുകളില്‍ ഡോണിയര്‍ വിമാനം വട്ടമിട്ടു പറന്നിരുന്നു.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി 3 തവണയും സൈന്യത്തിന്റെ ഡോണിയര്‍ വിമാനം ഇറങ്ങിയിരുന്നു. ഇന്നലെ അവസാന വട്ട ക്രമീകരണത്തിന്റെ ഭാഗമായി ഇറങ്ങിയത് ഇടത്തരം വിമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: