ലോക വ്യാപാര സംഘടനയില്‍നിന്നു യുഎസ് പിന്‍മാറുമെന്ന് ട്രംപിന്റെ ഭീഷണി

Friday 31 August 2018 9:25 am IST
ആഗോളവ്യാപാരത്തിനും രാജ്യങ്ങള്‍ തമ്മിലുള്ള വ്യാവസായിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമായി രൂപീകരിച്ചതാണ് ലോക വ്യാപാര സംഘടന. എന്നാല്‍ അമേരിക്കയോടു ശരിയായ രീതിയില്‍ അല്ല ഈ സംഘടന ഇടപെടുന്നതെന്ന് ബ്ലൂംബര്‍ഗ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ആരോപിച്ചു.

ന്യുയോര്‍ക്ക്: ലോക വ്യാപാര സംഘടനയില്‍നിന്നു പിന്‍മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. അമേരിക്കയോടുള്ള സംഘടനയുടെ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പിന്‍മാറ്റമെന്നാണു ട്രംപിന്റെ നിലപാട്. 

ആഗോളവ്യാപാരത്തിനും രാജ്യങ്ങള്‍ തമ്മിലുള്ള വ്യാവസായിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമായി രൂപീകരിച്ചതാണ് ലോക വ്യാപാര സംഘടന. എന്നാല്‍ അമേരിക്കയോടു ശരിയായ രീതിയില്‍ അല്ല ഈ സംഘടന ഇടപെടുന്നതെന്ന് ബ്ലൂംബര്‍ഗ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ആരോപിച്ചു. ട്രംപിന്റെയും ലോക വ്യാപാര സംഘടനയുടെയും വ്യാപാര നയങ്ങള്‍ തമ്മില്‍ ഒത്തുപോകാത്തതാണ് ട്രംപിന്റെ ഭീഷണിക്കു കാരണമായി വിലയിരുത്തപ്പെടുന്നത്.

ലോക വ്യാപാര സംഘടനയുടെ പ്രശ്‌നപരിഹാര കോടതിയിലേക്കു ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതില്‍നിന്നു യുഎസ് അടുത്തിടെ പിന്‍മാറിയിരുന്നു. ഇക്കാരണത്താല്‍ വിവിധ കേസുകളില്‍ വിധികള്‍ പ്രഖ്യാപിക്കാന്‍ സംഘടനയ്ക്കു കഴിയുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.