ഹാരിസണ്‍ ഭൂമി: സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Friday 31 August 2018 11:43 am IST
കേരള ഭൂ സംരക്ഷണ നിയമ പ്രകാരം സ്പെഷ്യല്‍ ഓഫീസര്‍ക്ക് കോടതിയുടെ അധികാരങ്ങള്‍ ഉണ്ട്. ഉടമസ്ഥ അവകാശം നിശ്ചയിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരം ഇല്ലെന്ന ഹൈക്കോടതി കണ്ടെത്തല്‍ തെറ്റാണെന്നും കേരളം ഹര്‍ജിയില്‍ പറയുന്നു. റിസര്‍വ് ബാങ്ക് അനുമതി ഇല്ലാതെ ആണ് വിദേശ കമ്പനി ഭൂമി കൈവശം വെച്ചത്.

കൊച്ചി: ഹാരിസണ്‍ മലയാളം കേസില്‍ ഭൂമി ഏറ്റെടുക്കാനുള്ള സ്പെഷ്യല്‍ ഓഫീസറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഭൂമി ഏറ്റെടുക്കാനായി സ്പെഷ്യല്‍ ഓഫീസര്‍ പറഞ്ഞ കാരണങ്ങള്‍ ഹൈക്കോടതി കൃത്യമായി പരിശോധിച്ചില്ലെന്നാണു സര്‍ക്കാര്‍ വാദം.

കേരള ഭൂ സംരക്ഷണ നിയമ പ്രകാരം സ്പെഷ്യല്‍ ഓഫീസര്‍ക്ക് കോടതിയുടെ അധികാരങ്ങള്‍ ഉണ്ട്. ഉടമസ്ഥ അവകാശം നിശ്ചയിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരം ഇല്ലെന്ന ഹൈക്കോടതി കണ്ടെത്തല്‍ തെറ്റാണെന്നും കേരളം ഹര്‍ജിയില്‍ പറയുന്നു. റിസര്‍വ് ബാങ്ക് അനുമതി ഇല്ലാതെ ആണ് വിദേശ കമ്പനി ഭൂമി കൈവശം വെച്ചത്.

ഉടമസ്ഥ അവകാശം തെളിയിക്കാന്‍ ഹാരിസണ്‍ കമ്പനി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് വിജിലന്‍സിന്റെ കണ്ടെത്തലില്‍ പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.