മലേഷ്യയെ അട്ടിമറിച്ച് ഇന്ത്യ സ്‌ക്വാഷ് ഫൈനലിലേക്ക്

Friday 31 August 2018 11:54 am IST
ഫൈനലില്‍ ഹോങ്കോംഗ്-ജപ്പാന്‍ മത്സരത്തിലെ വിജയികളെയാവും ഇന്ത്യ നേരിടുക. അഞ്ച് തവണ ഏഷ്യന്‍ ചാമ്ബ്യനായിരുന്ന നിക്കോള്‍ ഡേവിഡിനെ അട്ടിമറിച്ച് ജോഷ്‌ന ചിന്നപ്പയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്.

ജക്കാര്‍ത്ത: മലേഷ്യയെ അട്ടിമറിച്ച് ഇന്ത്യ വനിത സ്‌ക്വാഷ് ടീം വിഭാഗം മത്സരത്തിന്റെ ഫൈനലിലേക്ക്. ഗെയിംസിലെ ഒന്നാം സീഡുകാരായ, ഫൈനലിലേക്ക് സാധ്യത കല്പിച്ചിരുന്ന ടീമായ മലേഷ്യയെ അട്ടിമറിച്ച സ്വര്‍ണ്ണ മെഡല്‍ മത്സരത്തിനാണ് ഇന്ത്യ യോഗ്യത നേടിയിരിക്കുന്നത്. 2-0 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം.

ഫൈനലില്‍ ഹോങ്കോംഗ്-ജപ്പാന്‍ മത്സരത്തിലെ വിജയികളെയാവും ഇന്ത്യ നേരിടുക. അഞ്ച് തവണ ഏഷ്യന്‍ ചാമ്ബ്യനായിരുന്ന നിക്കോള്‍ ഡേവിഡിനെ അട്ടിമറിച്ച് ജോഷ്‌ന ചിന്നപ്പയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. വ്യക്തിഗത മത്സരത്തില്‍ മലേഷ്യന്‍ താരങ്ങളോട് ഇന്ത്യന്‍ താരങ്ങള്‍ ഏതാനും ദിവസം മുമ്ബ് സെമിയില്‍ പരാജയപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.