നടി പ്രിയാ വാര്യര്‍ക്കെതിരായ എഫ്‌ഐആര്‍ സുപ്രീം കോടതി റദ്ദാക്കി

Friday 31 August 2018 12:30 pm IST
പാട്ടിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് പരിശോധിക്കട്ടെയെന്നും കോടതി സൂചിപ്പിച്ചു. ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരായ കേസുകളും സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്.

ന്യൂദല്‍ഹി: ഒരൊറ്റ രാത്രികൊണ്ട് ഇന്റര്‍നെറ്റ് ലോകത്ത് തരംഗമായി മാറിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ 'മാണിക്യ മലരായ പൂവി...' എന്ന ഗാനം മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടി പ്രിയാ പ്രകാശ് വാര്യര്‍ക്കെതിരേ തെലങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സുപ്രീം കോടതി റദ്ദാക്കി.

പാട്ടിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് പരിശോധിക്കട്ടെയെന്നും കോടതി സൂചിപ്പിച്ചു. ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരായ കേസുകളും സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്.

പാട്ടില്‍ പ്രിയാ വാര്യരുടെ കണ്ണിറുക്കലും ഗണ്‍ഷോട്ടും ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ലോകമെമ്പാടും ഹിറ്റാവുകയായിരുന്നു. പാട്ട് പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകം തന്നെ ടീസര്‍ യുട്യൂബ് ട്രെണ്ടിംഗില്‍ ഒന്നാമതെത്തി. ഇതിനോടൊപ്പം തന്നെ ഗാനത്തിനെതിരെ വിവിധ തലങ്ങളില്‍ നിന്നും വിമര്‍ശനവും ഉയര്‍ന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.