ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ചേരിപ്രദേശത്ത് ഉണ്ടായ തീപിടിത്തത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 11 പേര് മരിച്ചു. ഹസാരിബാഗ് പ്രദേശത്തായിരുന്നു അപകടം. കൊതുക് തിരി കത്തിച്ചതില്‍ നിന്ന് ചേരിപ്രദേശത്ത് കൂട്ടിയിട്ടിരുന്ന ചവറുകള്‍ക്ക് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പൊള്ളലേറ്റ ഏഴു പേര് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: