ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിന്നുള്ള ആദ്യ മുസ്ലിം വനിതാ പൈലറ്റായി ചരിത്രം സൃഷ്ടിച്ച് 33 വയസുകാരി ഇറാം ഹബീബ്. സപ്തംബര്‍ മുതല്‍ ഇന്‍ഡിഗോയില്‍ ഇറാം ഹബീബ് വിമാനങ്ങള്‍ പറത്തും. കശ്മീരില്‍ നിന്നുള്ള മൂന്നാമത്തെ വനിതാ പൈലറ്റാണ് ഇറാം ഹബീബ്.
2016-ല്‍ കശ്മീരി പണ്ഡിറ്റായ തന്വി റെയ്ന എയര്‍ ഇന്ത്യയില്‍ പൈലറ്റായി വിമാനം പറത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കശ്മീരി സ്വദേശിയായ ആയിഷ അസീസ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റുഡന്റ് പൈലറ്റായി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇവര്‍ക്ക് ശേഷമാണ് കാഷ്മീരിലെ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ഇറാം ഹബീബും വിമാനം പറത്താനൊരുങ്ങുന്നത്.
2016ല്‍ യുഎസില്‍ നിന്ന് പരിശീലനം പൂര്‍ത്തിയായ ഇറാം ഡല്‍ഹിയില്‍ വാണിജ്യ പൈലറ്റ് ലൈസന്‍സിനുള്ള ക്ലാസുകള്‍ എടുക്കുന്നുണ്ട്. പൈലറ്റാകാനെത്തിയ തനൊരു കാഷ്മീരി മുസ്ലിമാണെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും ആശ്ചര്യപ്പെട്ടിരുന്നു. പക്ഷേ തന്റെ ലക്ഷ്യത്തെ കൈവരിക്കാനുള്ള ആഗ്രഹവുമായി മുന്നോട്ടു പോയെന്നും ഇറാം ഹബീബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: