ബസ്സും ടിപ്പറും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

Friday 31 August 2018 1:09 pm IST
റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ചരക്ക് വാഹനങ്ങളെ മറികടക്കാന്‍ ഏലൂര്‍ ഭാഗത്ത് നിന്നു വന്ന ബസ്സ് ശ്രമിക്കുമ്പോഴാണ് അപകടം.

കൊച്ചി: ഏലൂര്‍ -തേവര ഫെറി റൂട്ടിലോടുന്ന സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികളുള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്ക്. രാവിലെ 8.45നായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ചരക്ക് വാഹനങ്ങളെ മറികടക്കാന്‍ ഏലൂര്‍ ഭാഗത്ത് നിന്നു വന്ന ബസ്സ് ശ്രമിക്കുമ്പോഴാണ് അപകടം. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ ജെസിബി ഉപയോഗിച്ച് റോഡില്‍ നിന്ന് മാറ്റി. അതേസമയം മേഖലയില്‍ അനധികൃത പാര്‍ക്കിങ് വര്‍ധിച്ചു വരികയാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.