കേരളത്തിനുള്ള വിദേശ സഹായം: കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനാവില്ലെന്ന് സുപ്രീം കോടതി

Friday 31 August 2018 1:46 pm IST
അടിയന്തരമായി ഹര്‍ജി പരിഗണിക്കണം എന്നും അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ആരില്‍നിന്നൊക്കം പണം വാങ്ങിക്കണം എന്ന് നിര്‍ദേശിക്കാന്‍ തങ്ങള്‍ക്കാകില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷണം നടത്തുകയായിരുന്നു.

ന്യൂദല്‍ഹി: കേരളത്തിലെ ദുരിതാശ്വാസത്തിനായി വിദേശ സഹായം സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ലെന്നു സുപ്രിം കോടതി. അഭിഭാഷകനായ ജെയ്സക്കാണ് വിദേശ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത ധനസഹായം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

അടിയന്തരമായി ഹര്‍ജി പരിഗണിക്കണം എന്നും അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ആരില്‍നിന്നൊക്കം പണം വാങ്ങിക്കണം എന്ന് നിര്‍ദേശിക്കാന്‍ തങ്ങള്‍ക്കാകില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷണം നടത്തുകയായിരുന്നു.

ഇത്തരം ബാലിശമായതും നിസ്സാരമായ ആവശ്യങ്ങള്‍ ഉന്നയിച്ചുമുള്ള ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും സുപ്രിം കോടതി അറിയിച്ചു. കൂടാതെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രിം കോടതി അംഗീകരിച്ചില്ല.

ഇതേ ആവശ്യമുന്നയിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം എംപിയും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.