കാറിലെത്തിയ അജ്ഞാതസംഘം അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി

Friday 31 August 2018 3:14 pm IST
അക്രമി സംഘം വീട്ടിലെത്തിയ വിവരം മീനു ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. എസ്പി ഡോ.കെ.ശ്രീനിവാസ് ഡിവൈഎസ്പി പി.കെ.സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവത്തില്‍ അന്വേഷണം നടത്തുകയാണ്.

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ചിറ്റാരിക്കലില്‍ നിന്നും അമ്മയെയും കുട്ടിയെയും കാറിലെത്തിയ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. രാവിലെയാണ് സംഭവം. ബൈക്ക് മെക്കാനിക്കായ കൈതവേലില്‍ മനുവിന്റെ ഭാര്യ മീനു (22)വിനെയും ഇവരുടെ മൂന്ന് വയസുള്ള മകനെയുമാണ് തട്ടിക്കൊണ്ടുപോയത്.

അക്രമി സംഘം വീട്ടിലെത്തിയ വിവരം മീനു ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. എസ്പി ഡോ.കെ.ശ്രീനിവാസ് ഡിവൈഎസ്പി പി.കെ.സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവത്തില്‍ അന്വേഷണം നടത്തുകയാണ്.

വെളുത്ത ആള്‍ട്ടോ കാറിലെത്തിയ സംഘമാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. സംഘം ജില്ല വിട്ടുപോകാന്‍ ഇടയില്ലെന്നും ഉടന്‍ കണ്ടെത്തുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ തട്ടിക്കൊണ്ടുപോയത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.