പ്രവേശന പരീക്ഷകള്‍ക്ക് സൗജന്യ പഠനം; കേന്ദ്ര സര്‍ക്കാരിന്റെ 3000 കേന്ദ്രങ്ങളായി

Friday 31 August 2018 1:49 pm IST
കേന്ദ്രങ്ങളില്‍ ഈവര്‍ഷം സെപ്തംബര്‍ എട്ടുമുതല്‍ മാതൃകാ പരീക്ഷകള്‍ നടത്തും. അടുത്ത മെയ്മുതലായിരിക്കും പരിശീലനം. നാളെ മുതല്‍ കുട്ടികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. വന്‍തുക ഈടാക്കി നടത്തുന്ന സ്ഥാപനങ്ങളില്‍ പരിശീലനത്തിനു പോകാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകമാണ് ഈ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി.

ന്യൂദല്‍ഹി: അടുത്തവര്‍ഷം മുതല്‍ എഞ്ചിനീയറിങ്-മെഡിക്കല്‍ എന്‍ട്രന്‍സ് വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സൗജന്യ പരിശീലനം. സര്‍ക്കാരിന്റെ കോച്ചിങ് സെന്ററുകളില്‍ ഐഐടികളിലെ ജെഇഇ, മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് എന്നീ എഞ്ചിനീയറിങ്- മെഡിക്കല്‍ പ്രവേശനങ്ങള്‍ക്കും യുജിസി-നെറ്റ്, മാനേജ്മെന്റ്, ഫാര്‍മ പരീക്ഷകള്‍ക്കുമാണ് സൗജന്യ പരിശീലനം നല്‍കുക. 

ഇതിനായി രാജ്യമെമ്പാടുമായി 3000 അധ്യാപന കേന്ദ്രങ്ങള്‍ തുറക്കും. നിലവിലുള്ള ടെസ്റ്റ് പരിശീലന കേന്ദ്രങ്ങളെ ഇതിനായി ഉപയോഗിക്കും. 

കേന്ദ്രങ്ങളില്‍ ഈവര്‍ഷം സെപ്തംബര്‍ എട്ടുമുതല്‍ മാതൃകാ പരീക്ഷകള്‍ നടത്തും. അടുത്ത മെയ്മുതലായിരിക്കും പരിശീലനം. നാളെ മുതല്‍ കുട്ടികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. വന്‍തുക ഈടാക്കി നടത്തുന്ന സ്ഥാപനങ്ങളില്‍ പരിശീലനത്തിനു പോകാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകമാണ് ഈ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി.

- കേന്ദ്ര മാനവശേഷി വകുപ്പ് സെക്രട്ടറി അധ്യക്ഷനായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വെബ്സൈറ്റിലൂടെയോ (www.nta.ac.in) മൊബൈല്‍ ആപ്പിലൂടെയോ സെപ്തംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം.

- രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 2019 ജനുവരിയിലെ ജെഇ മെയിന്‍ പ്രവേശന പരീക്ഷയില്‍ മാതൃകാ പരീക്ഷ നടത്തും.

- ആ പരീക്ഷക്കുശേഷം വിദ്യാര്‍ഥികള്‍ക്ക് എന്‍ടിഎയുമായി സമ്പര്‍ക്കം ചെയ്ത് പരിശീലന കേന്ദ്രങ്ങളില്‍ കൂടുതല്‍ പഠിക്കാം. ഇതിനുള്ള സമയം വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ഉറപ്പാക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.