പിണറായി അടുത്തയാഴ്ച അമേരിക്കയിലേക്ക്

Friday 31 August 2018 4:23 pm IST
മഴക്കെടുതി മൂലമുള്ള വെള്ളപ്പൊക്കം സംഭവിക്കുമ്പോള്‍ മുഖ്യമന്ത്രി അമേരിക്കയില്‍ മായോ ക്ലിനിക്കല്‍ പരിശോധനയ്ക്കും ചികിത്സയ്ക്കും പോയിരിക്കുകയായിരുന്നു. മടങ്ങിയെത്തിയതോടെ അണക്കെട്ടു തുറന്നു വിട്ടതും മഴ കനത്തതും മൂലം സമസ്ഥാനത്ത് പ്രളയദുരിതമായി. തുടര്‍ ചികിത്സയ്ക്ക് നിശ്ചയിച്ചിരുന്ന യാത്ര നീട്ടുകയായിരുന്നു.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തയാഴ്ച അമേരിക്കയിലേക്ക്. നീട്ടിവെച്ച ചികിത്സയാണ് മുഖ്യലക്ഷ്യം. അടിയന്തരമായി ചെയ്യേണ്ടതാണെന്നാണ് സ്ഥിതി. അതിനൊപ്പം ദുരിതാശ്വാസ ഫണ്ട് ശേഖരണ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. 

മുഖ്യമന്ത്രിയുടെ ഓഫീസ്വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍ഡസ്സ്‌ക്രോള്‍ വെബ്സൈറ്റ് മുഖ്യമന്ത്രി പിണറായിയുടെ യാത്ര സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടു ചെയ്യുന്നു. 

മഴക്കെടുതി മൂലമുള്ള വെള്ളപ്പൊക്കം സംഭവിക്കുമ്പോള്‍ മുഖ്യമന്ത്രി അമേരിക്കയില്‍ മായോ ക്ലിനിക്കല്‍ പരിശോധനയ്ക്കും ചികിത്സയ്ക്കും പോയിരിക്കുകയായിരുന്നു. മടങ്ങിയെത്തിയതോടെ അണക്കെട്ടു തുറന്നു വിട്ടതും മഴ കനത്തതും മൂലം സമസ്ഥാനത്ത് പ്രളയദുരിതമായി. തുടര്‍ ചികിത്സയ്ക്ക് നിശ്ചയിച്ചിരുന്ന യാത്ര നീട്ടുകയായിരുന്നു. 

ഇപ്പോള്‍, സംസ്ഥാന നിയമസഭയും വിഷയം ചര്‍ച്ച ചെയ്തശേഷം കിട്ടുന്ന ഇടവേളയില്‍ ചികിത്സയ്ക്ക് പോയിവരാമെന്നാണ് തീരുമാനം. തുടര്‍പരിശോധനയും ചികിത്സയും അനിവാര്യമായിരിക്കുകയാണ്. 

അതിനിടെ, മുഖ്യമന്ത്രി വിദേശയാത്ര നടത്തുമ്പോള്‍ ചുമതലയാര്‍ക്കെന്നതു സംബന്ധിച്ച തര്‍ക്കം ശക്തമായേക്കും. 'കേരള പുനര്‍നിര്‍മാണ'ത്തിന്റെ നിലവിലെ തലവനും മുഖ്യമന്ത്രിയാണ്. വിദേശയാത്രയിലാകുമ്പോള്‍ ആ ചുമതല ആര് വഹിക്കുമെന്നതും വിഷയമാണ്. കേന്ദ്ര കൃഷിമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ കേരളം സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. ഈ സമയത്ത് മുഖ്യമന്ത്രിയുടെ വിദേശയാത്ര പല ഭരണ നിര്‍വഹണ തടസങ്ങളും ഉണ്ടാക്കിയേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍, യാത്ര ദുരിതാശ്വാസ നിധിശേഖരണത്തിനെന്നു വരുത്താന്‍ അമേരിക്കയില്‍ മലയാളി സമൂഹത്തിന്റെ കൂടിക്കാഴ്ചയും മറ്റും സംഘടിപ്പിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.