സാമ്പത്തിക വളര്‍ച്ച റെക്കോര്‍ഡായി

Friday 31 August 2018 6:11 pm IST

ന്യൂദല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച കുതിക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) മൊത്തം ആഭ്യന്തര ഉല്പ്പാദനം (ജിഡിപി) 8.2 ശതമാനത്തില്‍ എത്തിയതായി രേഖകള്‍. കഴിഞ്ഞ എട്ടുപാദങ്ങളില്‍ (രണ്ടു വര്‍ഷം) ഏറ്റവും കൂടിയ വളര്‍ച്ചയാണിത്. 

കഴിഞ്ഞ പാദത്തില്‍ ജിഡിപി 7.7 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 5.59 ശതമാനവും. പ്രതീക്ഷിച്ചതിനേക്കാള്‍വളര്‍ച്ചയാണ് നേടിയത്. റോയിട്ടേഴ്സിന്റെ അഭിപ്രായ സര്‍വ്വേയില്‍ സാമ്പത്തിക വിദഗ്ധര്‍ 7.6 ശതമാനം വളര്‍ച്ചയാണ് പ്രവചിച്ചിരുന്നതെന്ന്. ഇതും കടന്നാണ് 8.2 ശതമാനത്തില്‍ എത്തിയത്. 

ചൈന ഇതേ സമയത്ത് 6.7 ശതമാനം വളര്‍ച്ചയാണ് നേടിയത്. ഈ വര്‍ഷമാദ്യം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഫ്രാന്‍സിനെ മറികടന്ന് 2.6 ലക്ഷം കോടിയില്‍ എത്തിയിരുന്നു. അതോടെ ഇന്ത്യ ലോകത്തെ ആറാം സാമ്പത്തിക ശക്തിയായിരുന്നു.ഈ വര്‍ഷം മൊത്തത്തിലെടുത്താല്‍ 7.4 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ജൂലൈയില്‍  കല്‍ക്കരി, എണ്ണശുദ്ധീകരണം. വളം, സിമന്റ് ഉല്പ്പാദനം എന്നിവയടക്കം എട്ട് മേഖലകള്‍ 6.6 ശതമാനം വളര്‍ച്ചയാണ് നേടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.