ന്യൂദല്‍ഹി: ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ (ഐ.പി.പി.ബി) ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ന്യൂദല്‍ഹിയിലെ തല്‍ക്കത്തോറാ സ്റ്റേഡിയത്തില്‍ നിര്‍വ്വഹിക്കും.
മൂന്നു ലക്ഷത്തിലധികം പോസ്റ്റ്മാന്മാരും ഗ്രാമീണ ഡാക്സേവകുമാരുമുള്ള, രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും സാന്നിദ്ധ്യമുള്ള തപാല്‍ വകുപ്പിന്റെ വിശാലമായ ശൃംഖല പരമാവധി പ്രയോജനപ്പെടുത്താന്‍ ഇത് സഹായിക്കും.
തുടക്കമിടുന്ന ദിവസം ഐ.പി.പി.ബിയ്ക്ക് രാജ്യത്തൊട്ടാകെ 650 ബ്രാഞ്ചുകളും 3250 ആക്സസ് പോയിന്റുകളുമുണ്ടാകും. ഈ ബ്രാഞ്ചുകളിലും ആക്സസ് പോയിന്റുകളിലും നാളെ ഉദ്ഘാടന പരിപാടികളുണ്ടാകും.
2018 ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളും ഐ.പി.പി.ബിയുമായി ബന്ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: