അമൃതയില്‍ ബിരുദദാനച്ചടങ്ങ്

Saturday 1 September 2018 3:49 am IST
" കൊല്ലം അമൃതപുരിയിലെ അമൃതാ കാമ്പസില്‍ നടന്ന ചടങ്ങില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ ബിരുദദാനം നിര്‍വഹിക്കുന്നു"

മൃതപുരി: അമൃത സര്‍വകലാശാല അമൃതപുരി കാമ്പസിലെ 1325 വിദ്യാര്‍ത്ഥികള്‍ക്കായുള്ള ബിരുദദാനം മാതാ അമൃതാനന്ദമയി മഠത്തില്‍ ഔദ്യോഗിക ചടങ്ങുകളോടെ സംഘടിപ്പിച്ചു. 

അമ്മയും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ:കെ. ശിവനും ചേര്‍ന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു. രാഷ്ട്രവികസനത്തിന് അവരവരുടേതായ പങ്ക്ങ്കുവഹിക്കാന്‍ ഓരോ വിദ്യാര്‍ത്ഥിയും തയ്യാറാകണമെന്ന് ഡോ:കെ ശിവന്‍ പറഞ്ഞു. 2022 എത്തുമ്പോള്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഭാരതത്തിന്റെ ഉദ്യമം യാഥാര്‍ത്ഥ്യമാവുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

അമൃത സര്‍വകലാശാല പ്രസിഡന്റ് സ്വാമി അമൃതസ്വരൂപാനന്ദപുരി അദ്ധ്യക്ഷത വഹിച്ചു. സര്‍വകലാശാല ഡീന്‍ ഡോ: ബിപിന്‍ നായര്‍, അസോസിയേറ്റ് ഡീന്‍ ഡോ: ബാലകൃഷ്ണ ശങ്കര്‍, അമൃതസര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ വെങ്കിട്ട്‌രംഗന്‍, രജിസ്ട്രാര്‍ ഡോ:കെ. ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.