തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടത് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി.സദാശിവത്തിന് നിവേദനം നല്കി. കാലേക്കൂട്ടി ഡാമുകള്‍ ക്രമമായി തുറന്ന് ജലവിതാനം നിയന്ത്രിക്കാതെ എല്ലാം ഒന്നിച്ചു തുറന്നു വിട്ടതാണ് പ്രളയത്തിനിടയാക്കിയതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ദുരിതാശ്വാസത്തിനുള്ള ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മാറ്റി പ്രത്യേക അക്കൗണ്ടിലാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ലോകത്തിന്റെ എല്ലാഭാഗത്തുനിന്നും ദുരിതാശ്വാസത്തിന്റെ ഭാഗമായി സര്‍ക്കാരിന് ലഭിക്കുന്ന പണം പോകുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ്. ഇത് വകമാറ്റി ചെലവഴിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് ഒരു പ്രത്യേക അക്കൗണ്ടാക്കി മാറ്റണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: