ഇടുക്കിയില്‍ 2395.68 അടി വെള്ളം

Saturday 1 September 2018 3:22 am IST

ഇടുക്കി: മഴ മാറി നിന്നതോടെ ഇടുക്കി സംഭരണിയിലെ ജലശേഖരം താഴുന്നു. ഇന്നലെ വൈകിട്ട് ലഭിച്ച കണക്ക് പ്രകാരം 2395.68 അടിയാണ് ജലനിരപ്പ്. സെക്കന്‍ഡില്‍ 2.21 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുകിയെത്തുമ്പോള്‍ ചെറുതോണി പുഴ വഴി ഒഴുക്കി വിടുന്നത് രണ്ട് ലക്ഷം വീതമാണ്.

1.15 ലക്ഷം ലിറ്റര്‍ വെള്ളം വീതം വൈദ്യുതി ഉല്‍പ്പാ ദനത്തിനും കൊണ്ടുപോകുന്നുണ്ട്. ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 0.60 മീറ്റര്‍ വീതമാണ് നിലവില്‍ തുറന്നുവച്ചിരിക്കുന്നത്. 

0.44 സെ.മീ. മഴ ലഭിച്ചപ്പോള്‍ 22.798 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ഒഴുകിയെത്തിയത്. കനത്തമഴയില്‍ ആഗസ്റ്റ് 16ന് 99 ശതമാനം വരെ എത്തിയ ജലശേഖരം 91.3 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. ഇടമലയാറില്‍ 165.9 മീറ്ററാണ് നിലവിലെ ജലനിരപ്പ്. സംഭരണിയിലെ രണ്ട് ഷട്ടറുകള്‍ തുറന്ന് വച്ചിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137.5 അടിയായും കുറഞ്ഞിട്ടുണ്ട്. സെക്കന്‍ഡില്‍ 2206 ഘനയടി വെള്ളം വീതമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.