സഹായ ഹസ്തവുമായി വിശാഖപട്ടണത്തു നിന്നും...

Saturday 1 September 2018 3:29 am IST

ചെങ്ങന്നൂര്‍: പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് കൈത്താങ്ങുമായി വിശാഖ പട്ടണത്തുകാരന്‍ ഗോവിന്ദ് സുധീര്‍ കുമാര്‍. പ്രളയ ദുരന്തത്തിന്റെ വ്യാപ്തി കണ്ടറിഞ്ഞ് സഹായ ഹസ്തവുമായി എത്തിയ സുധീര്‍ പത്തു ദിവസമായി ചെങ്ങന്നൂരിലുണ്ട്.  ആര്‍ട് ഓഫ് ലിവിംഗ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പ്രവര്‍ത്തനം.

വിജയനഗരത്തില്‍ ആദായ നികുതി പ്രാക്ടീഷണറാണ്. തെലുങ്ക് പത്രത്തില്‍  വാര്‍ത്ത കണ്ട് വീടുവിടുയായിരുന്നു. കിറ്റുകള്‍ വിതരണം ചെയ്യുന്നതിലും സാധനങ്ങള്‍ വണ്ടികളില്‍ കയറ്റുന്നതിലും അടക്കം എല്ലാ കാര്യങ്ങളിലും സുധീര്‍കുമാര്‍ ഉണ്ട്. ഏതെങ്കിലും സംഘടനയുമായി ബന്ധമൊന്നുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.