എസ്എന്‍ ട്രസ്റ്റിന് 113.76 കോടിയുടെ ബജറ്റ്

Saturday 1 September 2018 4:36 am IST

ചേര്‍ത്തല: എസ്എന്‍ ട്രസ്റ്റിന് 113.76 കോടി രൂപയുടെ ബജറ്റ്. 1,13,76,60,000 രൂപ വരവും ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിനാണ് 65-ാമത് വാര്‍ഷിക പൊതുയോഗം അംഗീകാരം നല്‍കിയത്. 

ആശുപത്രികളുടെ നവീകരണത്തിന് 30 കോടിയും എയ്ഡഡ്, വിദ്യാലയങ്ങള്‍ക്ക് 1,78,80,000 രൂപയും ഫര്‍ണീച്ചറുകള്‍ക്ക് 1,77,50,000 സ്വാശ്രയ കോളജുകള്‍ക്ക് 5,30,00,000 രൂപയും എയ്ഡഡ് സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് 13,84,55,000 രൂപയും കെട്ടിങ്ങള്‍ക്ക് 10,75,50,000 രൂപയും കമ്പ്യൂട്ടറുകള്‍ വാങ്ങുന്നതിനായി രൂപയും നീക്കിവച്ചിട്ടുണ്ട്. അറ്റകുറ്റപണികള്‍ക്ക് 1,19,05,000 രൂപയും സ്‌കൂള്‍ ബസിനായി 1,25,75,000 രൂപയും പ്രൊവിഡന്റ് ഫണ്ടിലേക്ക് 1,23,00,000 രൂപയും  പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും വസ്തു സമ്പാദനത്തിനും 50 ലക്ഷം വീതവും പ്രിന്റിങിന് 30,60,000 രൂപയും നാക് അക്രഡിറ്റേഷനും ലാബറട്ടറി ഉപകരണങ്ങള്‍ക്കും ആശുപത്രി നവീകരണത്തിനുമായി 30 ലക്ഷം വീതവും വകകൊള്ളിച്ചിട്ടുണ്ട്. 

  അഫിലിയേഷന്‍ ഫീസിനത്തില്‍ 27,27,500 രൂപയും മറ്റ് ചെലവുകള്‍ക്ക് 13,48,000 രൂപയും വസ്തു വികസനത്തിന് 2,30,000 രൂപയും പരിശീലന വസ്തുക്കള്‍ക്ക് 1,50,000 രൂപയും മഴുവേലി ക്ഷേത്രത്തിന്റെ ചിലവുകള്‍ക്ക് രണ്ട് ലക്ഷവും ശാരദ മഠത്തിനായി ഒരുലക്ഷവും നീക്കിവച്ചിട്ടുണ്ട്. കേന്ദ്രഗ്രാന്റ് ഇനത്തില്‍ ലഭിക്കുന്ന 24 കോടിയും ചെലവിനത്തില്‍ നീക്കിവെച്ചിട്ടുണ്ട്. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബജറ്റ് അവതരിപ്പിച്ചു. യോഗത്തില്‍ നിര്‍വാഹക സമിതിയംഗം പി.എന്‍. നടരാജന്‍ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളി, എ.എന്‍. രാജന്‍ബാബു എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.