ജപ്പാനോട് തോറ്റു; ഇന്ത്യക്ക് വെള്ളി

Saturday 1 September 2018 3:02 am IST

ജക്കാര്‍ത്ത: മുപ്പത്തിയാറു വര്‍ഷത്തിനുശേഷം ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ സ്വര്‍ണം തിരിച്ചുപിടിക്കാമെന്ന ഇന്ത്യന്‍ മോഹം പൊലിഞ്ഞു. കലാശക്കളയില്‍ ജപ്പാന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യയെ തകര്‍ത്തെറിഞ്ഞ് സ്വര്‍ണം സ്വന്തമാക്കി. ഏഷ്യന്‍ വനിതാ ഹോക്കിയില്‍ ഇതാദ്യമായാണ് ഇപ്പാന്‍ സ്വര്‍ണം നേടുന്നത്. ഇന്ത്യക്ക് വെള്ളി ലഭിച്ചു. 1982 ലാണ് ഇന്ത്യ അവസാനമായി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ സ്വര്‍ണം നേടിയത്്.

2020 ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ നേരിട്ട് പ്രവേശിക്കാമെന്ന ഇന്ത്യന്‍ സ്വപ്‌നവും  ഈ തോല്‍വിയോടെ തകര്‍ന്നു. തുടക്കത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. ഇന്ത്യക്കാണ് ആദ്യ പെനാല്‍റ്റി കോണര്‍ ലഭിച്ചത്. പക്ഷെ ഗോളടിക്കാന്‍ കിട്ടിയ അവസരം ഇന്ത്യ പാഴാക്കി. ഏറെ താമസിയാതെ ജപ്പാനും പെനാല്‍റ്റി കോണര്‍ ലഭിച്ചു. ജപ്പാന്‍ അത് ഗോളാക്കി. ഒയിക്കവ ഷിഹോരിയാണ് സ്‌കോര്‍ ചെയ്ത്. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 1-0 ന പിന്നിലായിരുന്നു.

രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കം മുതല്‍ പൊരുതിക്കളിച്ച ഇന്ത്യ ഗോള്‍ മടക്കി. ഇന്ത്യയുടെ പ്രത്യാക്രമണമാണ് ഗോളിന് വഴിയൊരുക്കിയത്. നേഹ ഗോയലാണ് ഗോള്‍ അടിച്ചത്. രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യയും ജപ്പാനും ഒപ്പത്തിനൊപ്പം നിന്നു. 1-1.

മൂന്നാം ക്വാര്‍ട്ടറില്‍ ജാപ്പന്‍ തകര്‍ത്തുകളിച്ചു. നിരന്തരം അവര്‍ ഇന്ത്യന്‍ സര്‍ക്കിളിലെത്തി. ജപ്പാന്റെ ഒന്നാന്തരം ഷോട്ടുകള്‍ പലതും ഇന്ത്യന്‍ ഗോളി സവിത രക്ഷപ്പെടുത്തി. അവസാന നിമിഷങ്ങളില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ മുതലാക്കി ജപ്പാന്‍ വീണ്ടും ലീഡ് നേടി 2-1.

അവസാന ക്വാര്‍ട്ടറില്‍ ജപ്പാന്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. ശക്തമായ പ്രതിരോധം തീര്‍ത്ത് അവര്‍ ഇന്ത്യയുടെ മുന്നേറ്റങ്ങള്‍ തടഞ്ഞുനിര്‍ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.