ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് സെയ്ലിങ്ങില് ഇന്ത്യ ഒരു വെളളിയുള്പ്പെടെ മൂന്ന് മെഡലുകള്‍ കരസ്ഥമാക്കി. വനിതകളുടെ 49 എഫ്.എക്സ് ഇനത്തില്‍ വര്‍ഷ ഗൗതം-സ്വേറ്റ ഷെര്‍വെഗര്‍ സഖ്യം വെളളി മെഡല്‍ നേടി. നാല്‍പ്പത് പോയിന്റോടെയാണ് വര്‍ഷ- സ്വേറ്റ ടീം രണ്ടാം സ്ഥാനത്തെത്തിയത്.
പുരുഷന്മാരുടെ ടീം ഇനത്തില്‍ വരുണ്‍ താക്കുര്‍- ചെങ്ങപ്പ ഗണപതി സഖ്യം വെങ്കലം നേടി. 53 പോയിന്റു നേടിയാണ് ഇവര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഓപ്പണ്‍ ലേസറില്‍ പതിനാറുകാരിയായ ഹര്‍ഷിത 62 പോയിന്റോടെ വെങ്കല മെഡലിനര്ഹയായി.
ഓപ്പണ്‍ ലോസറില്‍ ഗോവിന്ദ് നാലാം സ്ഥാനവും ലേസര്‍ റേഡിയല്‍ സെയ്ലിങ്ങില് നേത്ര അഞ്ചാം സ്ഥാനവും നേടി.മെഡല്‍ നിലയില്‍ ഇന്ത്യ എട്ടാം സ്ഥാനത്ത് തുടരുകയാണ്. പതിമൂന്ന് സ്വര്‍ണവും 23 വെള്ളിയും 29 വെങ്കലവും ലഭിച്ചിട്ടുണ്ട്.
116 സ്വര്‍ണവുമായി ചൈന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 81 വെളളിയും 59 വെങ്കലവും അവര്‍ നേടിയിട്ടുണ്ട്. ജപ്പാനാണ് രണ്ടാം സ്ഥാനം. 66 സ്വര്‍ണവും 50 വെള്ളിയും 70 വെങ്കലവും അവര്‍ട്ട് ലഭിച്ചു. മൂന്നാം സ്ഥാനത്തുള്ള കൊറിയയ്ക്ക് 43 സ്വര്‍ണവും 54 വെള്ളിയും 60 വെങ്കലവുമുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: