ജക്കാര്‍ത്ത: നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ഏഷ്യന്‍ ഗെയിംസ് പുരുഷ സ്ക്വാഷില്‍ വെങ്കലം. സെമിഫൈനലില്‍ ഹോങ്കേങ്ങിനോട് 0-2 ന് തോറ്റതിനെ തുടര്‍ന്നാണ് വെങ്കലം ലഭിച്ചത്.
സൗരവ് ഘോഷല്‍, ഹരീന്ദര്‍ പാല് സിങ് സന്ധു, റമിത് ടാന്ഡന്, മഹേഷ് എന്നിവരടങ്ങുന്ന ഇന്ത്യ ടീമിന് ശക്തരായ ഹോങ്കോങ്ങിനെതിരെ പിടിച്ചു നില്ക്കാനായില്ല. 0-2 ന് അവര്‍ തോറ്റു. നാല് വര്‍ഷം മുമ്പ് ഇഞ്ചിയോണ്‍ ഗെയിംസില്‍ വെങ്കലം നേടിയ ടീമാണ് ഹോങ്കോങ്ങ്.
ഏഷ്യന്‍ ഗെയിംസ് സ്ക്വാഷ് ടീം സെമിയില്‍ ഇന്ത്യയുടെ സൗരവ് ഘോഷാല്‍ ഹോങ്കോങ്ങിന്റെ യിന് ഹോ ലീയെ നേരിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: