സച്ചിന്‍ ബേബിക്കെതിരെ പരാതി; ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി

Saturday 1 September 2018 2:50 am IST

തിരുവനന്തപുരം:  ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ  ഒപ്പുശേഖരണം നടത്തിയ കളിക്കാര്‍ക്കെതിരെ അച്ചടക്ക നടപടി. റൈഫി വിന്‍സെന്റ് ഗോമസ്, സന്ദീപ് എസ് വാര്യര്‍, രോഹന്‍ പ്രേം, ആസിഫ് കെ.എം, മുഹമ്മദ് അസറുദ്ദീന്‍ എന്നിവര്‍ക്ക് അടുത്ത മൂന്ന്  ബിസിസിഐ ഏകദിന മത്സരത്തില്‍ നിന്നും സസ്പെന്‍ഷനും, മൂന്ന്  ദിവസത്തെ ബിസിസിഐ ഏകദിന മാച്ച് ഫീസിന് തുല്യമായ തുക പിഴയും ചുമത്തും. 

അഭിഷേക് മോഹന്‍, അക്ഷയ് കെ.സി, ഫാബിദ് ഫാറൂഖ് അഹമ്മദ്, നിധീഷ്. എം.ഡി, സഞ്ജു വിശ്വനാഥ്, സല്‍മാന്‍ നിസാര്‍, സിജോമോന്‍ ജോസഫ്, വി.എ.ജഗദീഷ് എന്നിവര്‍ക്ക് മൂന്ന്  ദിവസത്തെ ബിസിസിഐ ഏകദിന മാച്ച് ഫീസിന് തുല്യമായ തുക പിഴ ചുമത്തി. 

പിഴ തുക സെപ്തംബര്‍ 15ന് മുമ്പായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്  അടച്ച് , തെളിവ് ഹാജരാക്കാന്‍ കളിക്കാരോട് നിര്‍ദേശിച്ചു. ഭാവിയില്‍ ഇത്തരം നടപടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ഇത് തുടര്‍ന്നാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് താക്കീത് ചെയ്യാനും തീരുമാനിച്ചതായി കെസിഎ സെക്രട്ടറി അഡ്വ: ശ്രീജിത്ത് വി. നായര്‍ അറിയിച്ചു. 

തിരുവനന്തപുരത്ത് ചേര്‍ന്ന കെസിഎ ഭാരവാഹികളുടെ യോഗമാണ് കളിക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.