കൊച്ചി: ഫെഡറേഷന് ഓഫ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ്ബ് ഓഫ് ഇന്ത്യ (എഫ്.എം.എസ്.സി.ഐ) സംഘടിപ്പിക്കുന്ന 21ാമത് ജെ.കെ ടയര്‍ ദേശീയ റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് കോയമ്പത്തൂര്‍ കാരി മോട്ടോര്‍ സ്പീഡ്വേയില്‍ തുടക്കമാവും.
ആദ്യ റൗണ്ടില്‍ യൂറോ ജെ.കെ 18 വിഭാഗത്തില്‍ ചെന്നൈയുടെ അശ്വിന് ദത്തയാണ് 24 പോയിന്റുമായി മുന്നിലെത്തിയത്. ശ്രീലങ്കയുടെ ബ്രയാന്‍ പെരേരയും ചെന്നൈയുടെ കാര്‍ത്തിക് തരാനിയും 23 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. എല്‍ജിബി ഫോര്‍ വിഭാഗത്തില്‍ 22 പോയിന്റുമായി ചെന്നൈയില്‍ നിന്നുള്ള വിഷ്ണുപ്രസാദാണ് ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ ലീഡ് ചെയ്യുന്നത്. ചെന്നൈയുടെ രാഗുല്‍ രംഗസാമിക്ക് 21ഉം ഡല്‍ഹിയുടെ രോഹിത് ഖന്നക്ക് 17ഉം പോയിന്റുണ്ട്. ആറു വനിത ഡ്രൈവര്‍മാരടങ്ങിയ ടീമും ഈ വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്.
സുസുക്കി ജിഗ്സര്‍ കപ്പ് വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ ജോസഫ് മാത്യുവാണ് ആദ്യ റൗണ്ടില്‍ ഒന്നാം സ്ഥാനത്ത്.ബെംഗളൂരുവിന്റെ സയ്യിദ് മുസമ്മില്‍ അലിയും മല്സോംഡോംഗ്ലിയാനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
റോഡ് റൂക്കീസ് വിഭാഗത്തില്‍ സോത്തന്മാവിയയാണ് ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ മുന്നിലുള്ളത്. ആകെ നാലു റൗണ്ട് മത്സരങ്ങളാണ് ചാമ്പ്യന്‍ഷിപ്പിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: