ഫെഡറര്‍, ദ്യോക്കോവിച്ച്മൂ ന്നാം റൗണ്ടില്‍

Saturday 1 September 2018 2:55 am IST

ന്യൂയോര്‍ക്ക്: രണ്ടാം സീഡ് റോജര്‍ ഫെഡററും മുന്‍ ചാമ്പ്യന്‍ നൊവാക് ദ്യോക്കോവിച്ചും യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടില്‍ കടന്നു.

അഞ്ചു തവണ കിരീടം നേടിയ ഫെഡറര്‍ രണ്ടാം റൗണ്ടില്‍ ഫ്രാന്‍സിന്റെ ബെനോയിറ്റ് പെയ്‌റിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 7-5, 6-4, 6-4.

ഫെഡറര്‍ അടുത്ത റൗണ്ടില്‍ നിക്ക് കിര്‍ഗിയോസിനെ നേരിടും. ശക്തമായ പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ പിയറി ഹെര്‍ബര്‍ട്ടിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് കിര്‍ഗിയോസ് മൂന്നാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 4-6,7-6, 6-3, 6-0.

മുന്‍ ചാമ്പ്യനായ ദ്യോക്കോവിച്ച് രണ്ടാം റൗണ്ടില്‍ അമേരിക്കയുടെ ടെന്നിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 6-1, 6-3, 6-7,6-2.

ജര്‍മനിയുടെ മൂന്നാം സീഡായ അലക്‌സാണ്ടര്‍ സരേവ ഫ്രാന്‍സിന്റെ നിക്കോസ് മാഹട്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 6-4, 6-4, 6-2.

ഏഴാം സീഡായ മാരിന്‍ സിലിച്ച് അനായാസം പോളിഷ് താരമായ ഹൂബര്‍ട്ടിനെ മറികടന്നു. സ്‌കോര്‍ 6-2, 6-0, 6-0.

വിംബിള്‍ഡണ്‍ വനിതാ ചാമ്പ്യന്‍ ഏയ്ഞ്ചലിക് കെര്‍ബര്‍ മൂന്നാം റൗണ്ടിലെത്തി. രണ്ടാം യുഎസ് ഓപ്പണ്‍ കിരീടം ലക്ഷ്യമിടുന്ന കെര്‍ബര്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് സ്വീഡന്റെ ജോഹന്ന ലാര്‍സനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-2, 5-7, 6-4. കെര്‍ബര്‍ അടുത്ത റൗണ്ടില്‍  ഡൊമിനിക്കയെ നേരിടും. സ്ലോവാക്യന്‍ താരമായ ഡൊമിനിക്ക തായ്‌വാന്റെ ഹീ സൂ വിയെ തോല്‍പ്പിച്ചാണ് മൂന്നാം റൗണ്ടിലെത്തിയത്. സ്‌കോര്‍ 7-6, 4-6, 6-4.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.