പൂജാരയ്ക്ക് സെഞ്ച്വറി

Saturday 1 September 2018 2:20 am IST

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ചേതേശ്വര്‍ പൂജാരയുടെ സെഞ്ച്വറി  ഇന്ത്യയെ രക്ഷിച്ചു. 210 പന്തുകളില്‍ നിന്ന് പൂജാര 11 ബൗണ്ടറികളടിച്ചാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് എടുത്തിട്ടുണ്ട്.  ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്‌സില്‍ 246 റണ്‍സാണെടുത്തത്.

വിക്കറ്റ് നഷ്ടം കൂടാതെ പത്തൊന്‍പത് റണ്‍സെന്ന സ്‌കോറിന് ഇന്നിങ്ങ്‌സ് തുടങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ രാഹുലിനെ ആദ്യം നഷ്ടമായി. 19 റണ്‍സെടുത്ത രാഹുലിനെ ബ്രോഡ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 37 റണ്‍സ്. രാഹുലിന് പിന്നാലെ ധവാനും മടങ്ങി. 23 റണ്‍സ് കുറിച്ച ധവാനെ ബ്രോഡിന്റെ പന്തില്‍ ബട്ട്‌ലര്‍ പിടികൂടി.- ഇന്ത്യ രണ്ടിന് 50 റണ്‍സ്്. 

പൂജാരയും ക്യാപ്റ്റന്‍ കോഹ്‌ലിയും ഒത്തുകൂടിയതോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നു.  മൂന്നാം വിക്കറ്റില്‍ ഇവര്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 46 റണ്‍സെടുത്ത കോഹ് ലിയെ മടക്കി സാം കറനാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. രഹാനെ പതിനൊന്ന് റണ്‍സിനും ഋഷഭ് പന്ത് പൂജ്യത്തിനും കീഴടങ്ങി.

ആദ്യ ദിനത്തില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്‌സില്‍ 246 റണ്‍സിന് ഓള്‍ ഔട്ടായി. 78 റണ്‍സെടുത്ത സാം കറനാണ് ടോപ്പ്് സ്‌കോറര്‍. മൊയിന്‍ അലി നാല്‍പ്പത് റണ്‍സ് നേടി.

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റെടുത്തു. ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ആര്‍.അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. പാണ്ഡ്യക്ക് ഒരു വിക്കറ്റ് ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.