ഇന്ന് സേവാഭാരതിയുടെ മഹാശുചീകരണം

Saturday 1 September 2018 3:27 am IST

തൃശൂര്‍ : സംസ്ഥാനത്തെ  പ്രളയബാധിത പ്രദേശങ്ങളില്‍ ഇന്ന് സേവാഭാരതിയുടെ മഹാശുചീകരണം. നാലായിരം കേന്ദ്രങ്ങൡലായി  രണ്ടു ലക്ഷത്തിലേറെ പ്രവര്‍ത്തകര്‍ ദൗത്യത്തില്‍ പങ്കാളികളാകും. രാവിലെ എട്ടിന് തിരുവനന്തപുരത്ത് രാജാജി നഗറില്‍  നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ബിജെപി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.മുരളീധര്‍ റാവു പങ്കെടുക്കും. എല്ലാ കേന്ദ്രങ്ങളിലും രാവിലെ എട്ടുമതല്‍ വൈകിട്ട് വരെ ശുചീകരണം നടത്തും. നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംവിധാനമൊരുക്കുമെന്നും സേവാഭാരതി അറിയിച്ചു.

  ശുചീകരണത്തിനാവശ്യമായ ഉപകരണങ്ങള്‍ അതത് കേന്ദ്രങ്ങളില്‍ നാട്ടുകാരുടെ സഹായത്തോടെ ശേഖരിക്കും.  പ്രളയം തീവ്രനാശം വിതച്ച പ്രദേശങ്ങളിലാകും ശുചീകരണ പ്രവര്‍ത്തനങ്ങള്‍. വെള്ളമിറങ്ങിയ പ്രദേശങ്ങളില്‍ ദിവസങ്ങളായി സേവാഭാരതി പ്രവര്‍ത്തകര്‍ ശുചീകരണദൗത്യത്തിലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.