പിണറായി അമേരിക്കയ്ക്ക് ബാലന്‍ ഓസ്‌ട്രേലിയയ്ക്ക്

Saturday 1 September 2018 3:29 am IST

തിരുവനന്തപുരം: പ്രളയത്തെതുടര്‍ന്ന് മാറ്റിവെച്ച ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ആഴ്ച തന്നെ അമേരിക്കയിലേക്ക് പോകും. കഴിഞ്ഞമാസം 18ന്് പോകാന്‍ തീരുമാനിച്ച യാത്രയാണ് നീട്ടിവെച്ചത്. 

കഴിഞ്ഞതവണ മുഖ്യമന്ത്രി അമേരിക്കയില്‍ പോയത് വിവാദമായിരുന്നു. ചികിത്സയായിരുന്നു പ്രധാന ഉദ്ദേശ്യമെങ്കിലും അത് മറച്ചുവെച്ചതാണ് പ്രശ്‌നമായത്.  രണ്ടാഴ്ച വിട്ടുനിന്നിട്ടും മറ്റാര്‍ക്കും ചുമതല നല്‍കാതിരുന്നതും ചര്‍ച്ചയായി. മന്ത്രിസഭയിലെ രണ്ടാമനായി കണക്കാക്കിയിരുന്ന എ. കെ. ബാലന്് ചുമതല നല്‍കാനുള്ള മടിയായിരുന്നു കാരണം.

ഇത്തവണ ചികിത്സയ്ക്ക് എന്നു പറഞ്ഞാണ് മുഖ്യമന്ത്രി രാജ്യം വിടുന്നത്. ചുമതല ഇ.പി. ജയരാജന്് നല്‍കുമെന്നാണ് സൂചന. ധൃതിയില്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നതുതന്നെ ഇതിനാണെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ചികിത്സ ചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. അദ്ദേഹത്തിനൊപ്പം ഭാര്യ കമലയും പോകുന്നുണ്ട്. 

മുഖ്യമന്ത്രി അമേരിക്കയില്‍ പോകുമ്പോള്‍ മന്ത്രി എ.കെ. ബാലന്‍ ഓസ്ട്രേലിയയിലേക്കാണ്  പോകാനൊരുങ്ങുന്നത്്. സപ്തംബര്‍ 17 മുതല്‍ 28 വരെ മലയാളം മിഷന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് യാത്ര. കൂടെ കുറെ ഉദ്യോഗസ്ഥരും പോകുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.