ജൈന സന്യാസി തരുണ്‍ സാഗര്‍ അന്തരിച്ചു

Saturday 1 September 2018 9:53 am IST

ന്യൂദല്‍ഹി: പ്രമുഖ ജൈന സന്യാസി തരുണ്‍ സാഗര്‍(51) അന്തരിച്ചു.  മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ദല്‍ഹി കൃഷ്ണനനഗറിലെ രാധാപുരി ജൈന ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സുരേഷ് പ്രഭു എന്നിവര്‍ തരുണ്‍ സാഗറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

1967 ജൂണ്‍ 26ന് മദ്ധ്യപ്രദേശിലെ ദാമോഹില്‍ ജനിച്ച തരുണ്‍ സാഗറിന്റെ യഥാര്‍ത്ഥ പേര് പവന്‍കുമാര്‍ ജെയിന്‍ എന്നാണ്. 1980ല്‍ ആചാര്യ പശുപദന്ത് സാഗറില്‍ നിന്ന് മുനി ദീക്ഷ സ്വീകരിച്ചു. പാദം നിലത്തു തൊടുന്നത് പോലും അന്യജീവികള്‍ക്ക് ഹാനികരമാകരുതെന്ന ചിന്താഗതിയാണ് തരുണ്‍ സാഗറിനുള്ളത്. 2016ല്‍ ഹരിയാന നിയമസഭയില്‍ അംഗങ്ങളുടെ മുന്നില്‍ പൂര്‍ണ നഗ്‌നനായി തരുണ്‍ സാഗര്‍ പ്രസംഗിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

2013ല്‍ ജയ്പൂരില്‍ ആര്‍എസ്എസിന്റെ സ്ഥാപക ദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി തരുണ്‍ സാഗറിനെ കുറിച്ച് സംസാരിച്ചത്  ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.