തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച എ.കെ.ആന്റണി പിന്നീട് നിലപാട് മയപ്പെടുത്തിയത് ഘടകകക്ഷികളുടെ തമ്മിലടി ഒഴിവാക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച ആന്റണി നിലപാടില്‍ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും വി.എസ് പറഞ്ഞു.
ആന്റണി ഇടതുപക്ഷത്തെക്കുറിച്ച് പറഞ്ഞത് വലിയ കാര്യമാണെന്ന തെറ്റിദ്ധാരണയൊന്നും ഞങ്ങള്‍ക്കില്ലെന്നും വി.എസ് തിരുവനന്തപുരത്ത് പറഞ്ഞു. ലീഗിന്റെ ആശ്രിതന്മാരായി കോണ്‍ഗ്രസ് മാറിയതില്‍ ആന്റണിക്ക് അതൃപ്തിയുണ്ടെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: