തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ചൈനയിലെ ഷാങ്ഹായിലെ ഇന്ത്യാക്കാരില്‍ നിന്ന് 32 ലക്ഷം രൂപ സമാഹരിച്ചെന്ന് കേന്ദ്ര ടൂറിസം സഹ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. 3,213,029 രൂപയാണ് സമാഹരിച്ചത്. കേന്ദ്ര മന്ത്രി ചൈനയില്‍ നിന്ന് മടങ്ങിയെത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറും.
കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കിയ ഷാങ്ഹായിലെ ഇന്ത്യക്കാര്‍ക്കും ചൈനയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനും അല്‍ഫോണ്‍സ് കണ്ണന്താനം നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: