കീഴാളന്‍’

Sunday 2 September 2018 2:42 am IST

അട്ടപ്പാടി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി  മധുവിന്റെ ജീവിതം സിനിമയാക്കുന്നു. ഇന്ത്യയില്‍ ആദ്യത്തെ സാധാരണക്കാരുടെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടായ രുദ്രകലാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി വിജിരുദ്രാ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രം രുദ്രാ ദിലീപ് രചന, കല, ഗാനരചന, സംവിധാനം നിര്‍വ്വഹിക്കുന്നു. ഇടുക്കി, കുട്ടന്‍പുഴ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി. 

ശ്യാം കാര്‍ക്കോസ് എന്ന ആദിവാസി ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കീഴാളരുടെ വളര്‍ന്നുവരേണ്ട പ്രത്യയ ശാസ്ത്രപരമായ മുന്നേറ്റത്തിന് ഈ ചിത്രം  പ്രേരകമായി മാറുമെന്ന്  വിശ്വസിക്കുന്നുവെന്ന്  സംവിധായകന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.