ന്യൂദല്‍ഹി: പ്രണബ് മുഖര്‍ജി ഫൗണ്ടേഷന് ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമെന്ന വാര്‍ത്തകള്‍ മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി തള്ളി. ഹരിയാനയില്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത.
ഹരിയാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം ഇന്ന് ഗുഡ്ഗാവില്‍ നടക്കുന്ന ചടങ്ങില്‍ മുഖര്‍ജി പങ്കെടുക്കുന്നുണ്ട്. അവിടെ സ്മാര്‍ട്ട് ഗ്രാമം പദ്ധതിയുടെ ഭാഗമായ നിരവധി പദ്ധതികള്‍ മുഖര്‍ജിയാണ് ഉദ്ഘാടനം ചെയ്യുന്നത്. 2016 ജൂലൈയിലാണ് സ്മാര്‍ട് ഗ്രാമം പദ്ധതി തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട അദ്ദേഹം രാഷ്ട്രപതിയായിരിക്കെ നിരവധി ഗ്രാമങ്ങള്‍ ഏറ്റെടുത്തിരുന്നു.
ഹരിയാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് ഗുഡ്ഗാവില്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്, ഫൗണ്ടേഷന് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: