ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും

Saturday 1 September 2018 5:37 pm IST

ന്യൂദല്‍ഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ഇപ്പോഴത്തെ ജസ്റ്റിസ്  ദീപക് മിശ്ര ശുപാര്‍ശ ചെയ്തു.  ഒക്ടോബർ 3ന് അദ്ദേഹം സ്ഥാനമേൽക്കും. വിരമിക്കുന്നതിന് മുമ്പ് തന്റെ പിന്‍ഗാമിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര നിയമ മന്ത്രാലയം ദീപക് മിശ്രയോട് ആവശ്യപ്പെട്ടിരുന്നു. ദീപക് മിശ്രയുടെ കാലാവധി ഒക്ടോബര്‍ 2നാണ് അവസാനിക്കുന്നത്. 

ഇതുവരെയുള്ള കീഴ്‌വഴക്ക  പ്രകാരം ഏറ്റവും മുതിര്‍ന്ന ജഡ്ജി ആണ് അടുത്ത ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്യപ്പെടുക. സീനിയോറിറ്റി പ്രകാരം തന്നെയാണ് രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് എത്തുന്നത്. ദീപക് മിശ്രയുടെ നിര്‍ദ്ദേശം ലഭിച്ച സാഹചര്യത്തില്‍ നിയമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കും. ദീപക് മിശ്ര നിര്‍ദ്ദേശിക്കുന്ന പേര് പ്രധാനമന്ത്രിയാണ് രാഷ്ട്രപതിക്ക് കൈമാറുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.