മലപ്പുറത്തായതുകൊണ്ട് ആള്‍ക്കൂട്ട നരഹത്യ പ്രശ്നമാകുന്നില്ല; സർക്കാരിനെ പരിഹസിച്ച് കെ സുരേന്ദ്രൻ

Saturday 1 September 2018 6:09 pm IST

തിരുവനന്തപുരം; മലപ്പുറത്ത് സദാചാര ഗുണ്ടായിസത്തില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച്‌ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. കേരളമായതുകൊണ്ടും മലപ്പുറത്തായതുകൊണ്ടും സദാചാരഗുണ്ടകള്‍ ഇടതുപക്ഷത്തിനും സര്‍ക്കാരിനും വേണ്ടപ്പെട്ടവരായതുകൊണ്ടും ഈ ആള്‍ക്കൂട്ട നരഹത്യ ഒരു പ്രശ്‌നമാവാന്‍ സാദ്ധ്യതയില്ലെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

കേരളമായതുകൊണ്ടും മലപ്പുറത്തായതുകൊണ്ടും സദാചാരഗുണ്ടകള്‍ ഇടതുപക്ഷത്തിനും സര്‍ക്കാരിനും വേണ്ടപ്പെട്ടവരായതുകൊണ്ടും ഈ ആള്‍ക്കൂട്ട നരഹത്യ ഒരു പ്രശ്നമാവാന്‍ സാദ്ധ്യതയില്ല. വല്ല ഉത്തരേന്ത്യയിലോ മറ്റോ ആയിരുന്നെങ്കില്‍ കാണാമായിരുന്നു പൂരം. മോദി രാജിവെക്കണമെന്ന് ഇടതന്മാരും ജിഹാദികളും അവരുടെ പാദസേവചെയ്യുന്ന സാംസ്കാരിക നായകരും ആവശ്യപ്പെട്ടില്ല എന്നതു മാത്രമാണ് ഏക ആശ്വാസം. പോലീസ് പ്രതികളുമായി പ്രശ്നം പറഞ്ഞു തീര്‍ക്കാനും ശ്രമിച്ചത്രേ. സെലക്ടീവ് പുരോഗമനവാദികള്‍ നീണാള്‍ വാഴട്ടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.