പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം

Saturday 1 September 2018 6:14 pm IST

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പാകിസ്ഥാനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇപ്പോള്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യ എട്ടാം സ്ഥാനത്താണ് . 15 സ്വര്‍ണ്ണവും 24 വെള്ളിയും 30 വെങ്കലവുമാണ് ഇത് വരെ ഇന്ത്യ നേടിയത്.

ഏഷ്യന്‍ ഗെയിംസില്‍ സ്ക്വാഷില്‍ ഇന്ത്യ വെള്ളി നേടിയിരുന്നു. ടീമിനത്തിലെ ഫൈനലില്‍ ഹോങ്കോങ്ങിനോടാണ് ഇന്ത്യ തോറ്റത്. മലയാളികളായ ദീപിക പള്ളിക്കലും സുനേന കുരുവിളയും ഉള്‍പ്പെട്ട ടീമാണ് മത്സരിച്ചത്. ചരിത്രത്തിലാദ്യമായി ഏഷ്യന്‍ ഗെയിംസില്‍ അവതരിപ്പിച്ച ബ്രിജില്‍ (ചീട്ടുകളി) പ്രണബ് ബര്‍ധന്‍, ശിഭ്‌നാഥ് സര്‍കാര്‍ എന്നിവരുള്‍പ്പെട്ട സഖ്യമാണ് സ്വര്‍ണം നേടിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.