മാനസിക പ്രശ്‌നങ്ങള്‍ക്ക് സാന്ത്വന പരിചരണം

Sunday 2 September 2018 2:34 am IST

കൊച്ചി: പ്രളയബാധിതര്‍ക്ക്  ആര്‍ട്ട് ഓഫ് ലിവിംഗ് കേരളയുടെ നേതൃത്വത്തില്‍ സാന്ത്വന പരിചരണം. വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടവര്‍, വേണ്ടപ്പെട്ടവരുടെ വേര്‍പാടില്‍ തീരാദുഃഖമനുഭവിക്കുന്നവര്‍, ജീവിതവും ഭാവിയും അപകടത്തിലായവര്‍ തുടങ്ങിയവര്‍ കടുത്ത മാനസിക അസ്വസ്ഥതയിലാണ്. മാനസിക പ്രശ്‌നങ്ങളെ സധൈര്യം നേരിടാന്‍  ഇവരെ പ്രാപ്തരാക്കാന്‍  ശ്രീശ്രീ രവിശങ്കര്‍ രൂപകല്‍പ്പന ചെയ്ത പരിശീലന പദ്ധതിയാണ് ട്രോമാറ്റിക്  ഇന്‍സിഡന്‍ഡ് റിഡക്ഷന്‍ ടെക്‌നിക്.

ആലപ്പുഴയിലെ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടര്‍ സുഹാസ്, എംഎല്‍എ സജിചെറിയാന്‍  പ്രമുഖ മനഃശാസ്ത്രവിദഗ്ധ ഡോ. മഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തു. യോഗാസനമുറകള്‍, പ്രാണായാമം, ധ്യാന രീതികള്‍, ജ്ഞാനം, ശ്വസനപ്രക്രിയകള്‍ തുടങ്ങിയ രീതികളിലാണ് പരിശീലനം. സൗജന്യ പരിശീലനത്തിന് വേദിയൊരുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ജില്ലാ അധികാരികളുമായി ബന്ധപ്പെടാം. തിരുവനന്തപുരം 9446415847, ആലപ്പുഴ 8089961649, ഇടുക്കി  9744504664, കോട്ടയം  9995102585, പത്തനംതിട്ട 9447164517,എറണാകുളം 9447342370, തൃശ്ശൂര്‍ 989443898, പാലക്കാട് 9847938235, മലപ്പുറം 9349683875, കോഴിക്കോട് 9495667820, വയനാട് 9447447373, കണ്ണൂര്‍ 9745745452, 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.